Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു

text_fields
bookmark_border
മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു
cancel

ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം കുറ്റിപ്പുറം സ്വദേശി അൽഅമീൻ എന്ന മുത്തു (45) ജിദ്ദയിൽ മരിച്ചു. കിലോ മൂന്നിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം ഹൃദയ സംബന്ധമായ അസുഖത്തിന് ഒരാഴ്ചയായി ജിദ്ദ ജാമിഅ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 24 വർഷമായി സൗദിയിൽ പ്രവാസിയാണ്. കെ.എം.സി.സി അംഗമാണ്.

പിതാവ്: പരേതനായ മാഞ്ചേരി സൈതലവി, മാതാവ്: ആയിഷാബി, ഭാര്യ: ഉമൈബ, മക്കൾ: അജ്സൽ, അജ്ല, സന, സഹോദരി: സുഹറ. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് സഹായവുമായി രംഗത്തുള്ള കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malappuram native dies of heart attack in Jeddah
Next Story