Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം അൽ ഖർജിൽ മരിച്ചു

text_fields
bookmark_border
മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം അൽ ഖർജിൽ മരിച്ചു
cancel

റിയാദ്: മലപ്പുറം തിരൂർ സ്വദേശി പഴയ പുത്തൻ വീട്ടിൽ അലി അക്ബർ (58) റിയാദിന്​ സമീപം അൽ ഖർജിൽ ഹൃദയാഘാതം മൂലം മരിച്ചു. തിരൂർ അരിക്കഞ്ചിറയിലെ പരേതരായ കുഞ്ഞുമുഹമ്മദ്–ഫാത്തിമ ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 33 വർഷമായി അൽ ഖർജ് മലഫിലെ ബൂഫിയയിൽ ജീവനക്കാരനായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ കിങ്​ സഉൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സ തേടിയിരുന്നു. തുടർചികിത്സക്കായി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം. അൽ ഖർജിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സഹോദരൻ താമസസ്ഥലത്തെത്തിയപ്പോഴാണ് മരണവിവരമറിയുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

കേളി കലാസാംസ്കാരിക വേദി അൽ ഖർജ് ഏരിയ മലഫ് യൂനിറ്റ് അംഗമായിരുന്നു. ഭാര്യ: സാബിറ. മക്കൾ: മൂന്ന് പേർ. ഷുക്കൂർ, മുജീബ് (ഇരുവരും അൽ ഖർജിൽ ജോലി ചെയ്യുന്നു) എന്നിവർ സഹോദരങ്ങളും സജീന ഏക സഹോദരിയുമാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തി​െൻറ നേതൃത്വത്തിൽ നടക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsdeadHeart Attackmalappuram nativeal kharjSaudi Arabia
News Summary - Malappuram native dies of heart attack in Al Kharj
Next Story