കോവിഡ് മുക്തരായ ദമ്പതികൾ മരിച്ചനിലയിൽ
text_fieldsതങ്കച്ചൻ, ഓമന
വൈക്കം: കോവിഡ്മുക്തരായ ദമ്പതികളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെമ്മനാകരി ഇൻഡോ-അമേരിക്കൻ ആശുപത്രിക്കുസമീപം ആലുംതറയിൽ തങ്കച്ചൻ (57), ഭാര്യ ഓമന (54) എന്നിവരാണ് മരിച്ചത്. തങ്കച്ചനെ തൂങ്ങി മരിച്ചനിലയിലും ഓമനയെ കട്ടിലിൽ മരിച്ചനിലയിലുമാണ് കണ്ടത്തിയത്.
രാവിലെ തങ്കച്ചനെ പുറത്തുകാണാതിരുന്നതിനെത്തുടർന്ന് സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. പക്ഷാഘാതം വന്നതിനെത്തുടർന്ന് ഓമന കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കുറച്ചുദിവസം മുമ്പ് കോവിഡ് ബാധിച്ച ഇവർ രോഗമുക്തി നേടിയിരുന്നു. കക്കവാരൽ തൊഴിലാളിയായ തങ്കച്ചൻതന്നെയാണ് ഭാര്യയെ പരിചരിച്ചിരുന്നത്.
ഭാര്യയെ രാവിലെ മരിച്ചനിലയിൽ കണ്ടതിലെ മനോവിഷമംമൂലമാണ് ജീവനൊടുക്കിയതെന്ന് കരുതപ്പെടുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. വൈക്കം പൊലീസ് നടപടി സ്വീകരിച്ചു.

