Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടയം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി

text_fields
bookmark_border
കോട്ടയം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി
cancel

റിയാദ്: കോട്ടയം കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശിയും പാറത്തോട് സ്ഥിരതാമസക്കാരനുമായ പുതുപ്പറമ്പിൽ ഷാഹുൽ ഹമീദ് (ഷാമോൻ - 50) റിയാദിന് സമീപം അൽഖർജ് മേഖലയിലെ ദിലത്തിൽ നിര്യാതനായി. താമസസ്ഥലത്ത് ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങുന്നതിനിടയിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. അസ്വസ്ഥത ശ്രദ്ധയിൽപെട്ട ഉടൻ ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചോറ്റി പുതുപ്പറമ്പിൽ മുഹമ്മദ് - നസീമ ദമ്പതികളുടെ മകനാണ്.

കഴിഞ്ഞ 25 വർഷത്തോളമായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന ഷാഹുൽ ഹമീദ്, കോവിഡ് കാലത്താണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ ഒരു വർഷം മുമ്പ് പുതിയ വിസയിൽ വീണ്ടും സൗദിയിൽ തിരിച്ചെത്തുകയും പച്ചക്കറി വിപണന മേഖലയിൽ ജോലി ചെയ്തുവരികയുമായിരുന്നു.

ഭാര്യ: റമീസ ഷാഹുൽ (ഫൗസി). മക്കൾ: യഹ്‌യ ഫാബി, ഫഹദ്. മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ അൽഖർജ്​ കെ.എം.സി.സി ഭാരവാഹി റഷീദി​െൻറയും ബന്ധുക്കളായ ഹസൻകുട്ടി, അസ്​ലം, സാമൂഹിക പ്രവർത്തകൻ കൂടിയായ ഷാജി മഠത്തിൽ എന്നിവരുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kottayam native dies of heart attack in Riyadh
Next Story