Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അവധിക്ക് നാട്ടിൽ പോയ കൊട്ടാരക്കര സ്വദേശി മരിച്ചു
text_fieldsbookmark_border
റിയാദ്: അവധിക്ക് നാട്ടിൽ പോയ കൊല്ലം കൊട്ടാരക്കര നടുക്കുന്ന് കുരിക്കാട്ടു വീട്ടിൽ കോശി ലൂക്കോസ് (65) നിര്യാതനായി. കഴിഞ്ഞ 30 വർഷമായി റിയാദിന് സമീപം അൽ ഖർജ്, സഹനയിൽ പ്ലമ്പിങ് - ഇലക്ട്രിക്കൽ ഷോപ്പ് നടത്തിവരികയായിരുന്നു. ദീർഘകാലമായി കുടുംബസമേതം അൽ ഖർജിൽ താമസിച്ചിരുന്ന കോശി ലൂക്കോസ് കഴിഞ്ഞ മാസമാണ് അവധിക്ക് നാട്ടിൽ പോയത്.
ചെങ്ങമനാട് കുരിക്കാട്ടു വീട്ടിൽ പരേതരായ തരിയൻ ലൂക്കോസ് - തങ്കമ്മ ലൂക്കോസ് ദമ്പതികളുടെ മകനാണ്. ഭാര്യ: ലീലാമ്മ. മക്കൾ: കൈയ്‌സൺ കോശി (സൗദി), ലിൻഡ കോശി (യു.കെ). മകൻ കൈയ്‌സൺ കോശി കേളി കലാസാംസ്‌കാരിക വേദി അൽഖർജ് ഏരിയ സഹന യൂനിറ്റ് ജോയിൻറ് ട്രഷററാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

