Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി
cancel

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി. അഞ്ചൽ കരുകോൺ പുല്ലാഞ്ഞിയോട് പള്ളിക്കിഴക്കതിൽ വീട്ടിൽ അബ്​ദുൽ മാലിക് (48) ആണ് റിയാദിലെ എക്സിറ്റ് 14-ൽ മരിച്ചത്. ഇവിടെ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. രാവിലെ ജോലിക്കെത്താതിരുന്നതിനെ തുടർന്ന് തൊഴിലുടമ അന്വേഷിച്ചെത്തിയപ്പോഴാണ് മാലികിനെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തലേദിവസം രാത്രിയിൽ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. നിലവിൽ റിയാദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികളുമായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്. ഷൈലയാണ് ഭാര്യ. മക്കൾ: ഹക്കിം, ഉനൈസ സഹീർ (ദുബൈ), ബാസിത്. മരുമകൻ: സഹീർ (ദുബൈ).

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kollam native passes away in Riyadh following a heart attack
Next Story