ഒമാനിലെ സമൈലിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsമസ്കത്ത്: ഒമാനിലെ സമൈലിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തന്നൂർ മീനാട് നെടുങ്ങോലം കുഞ്ഞൻപിള്ള മന്ദിരത്തിൽ രാമഭദ്രൻ (56) ആണ് മരിച്ചത്. 15 വർഷമായി സമൈലിലെ ലിസൂക്കിൽ ഓട്ടോമൊബൈൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച മുതൽ രാമഭദ്രനെ താമസസ്ഥലത്തുനിന്ന് കാണാതായിരുന്നു.
രണ്ടു ദിവസമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഞായറാഴ്ച ആർ.ഒ.പിയിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമൈലിലെ സെൻട്രൽ ജയിലിലേക്ക് പോകുന്ന വഴിയിലെ വാദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. വെള്ളിയാഴ്ച തന്നെ മരണം സംഭവിച്ചുണ്ടാകുമെന്ന് കരുതുന്നു.
ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. പരേതരായ പത്മനാഭപിള്ള- ചെല്ലമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: അഞ്ജന, അഖിൽ. സഹോദരങ്ങൾ: രാമദാസ്, ബേബി ഗിരിജ, സുദേവൻ, സഹദേവൻ, ശ്രീദേവി, ഗിരിജാകുമാരി. മരണാനന്തര നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

