Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകൊല്ലം സ്വദേശി റിയാദിൽ...

കൊല്ലം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
കൊല്ലം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel

റിയാദ്: കൊല്ലം അഞ്ചൽ കരുകോൺ പുല്ലാഞ്ഞിയോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായി. പള്ളിക്കിഴക്കതിൽ വീട്ടിൽ അബ്​ദുൽ മാലിക് (48) ആണ് റിയാദിലെ എക്സിറ്റ് 14-ൽ വെച്ച് മരിച്ചത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

രാവിലെ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് തൊഴിലുടമ അന്വേഷിച്ചെത്തിയപ്പോഴാണ് താമസസ്ഥലത്തെ മുറിയിൽ മാലിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷൈലയാണ് ഭാര്യ. മക്കൾ: ഹക്കിം, ഉനൈസ സഹീർ (ദുബൈ), ബാസിത്. മരുമകൻ: സഹീർ (ദുബൈ).

പി.സി.എഫ് റിയാദ് സെൻട്രൽ കമ്മറ്റിയുടെ നേതൃപരമായ ചുമതലകൾ വഹിച്ചിരുന്ന അബ്​ദുൽ മാലിക് മികച്ച സംഘാടകനും പ്രഗത്ഭനായ പ്രാസംഗികനുമായിരുന്നു. നാട്ടിലും റിയാദിലെ പൊതുപ്രവർത്തന-പാർട്ടി രംഗങ്ങളിലും സജീവ സാന്നിധ്യവുമായിരുന്നു.

നിലവിൽ റിയാദ് സുമൈഷി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. പി.സി.എഫ് റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡൻറ്​ നിഹാസ് പാനൂർ, സാമൂഹിക പ്രവർത്തകരായ സിദ്ധീക്ക് തുവ്വൂർ, ഇബ്രാഹീം കരീം എന്നിവരുടെ സഹകരണത്തോടെയാണ് നടപടികൾ നടക്കുന്നത്.

അബ്​ദുൽ മാലിക്കി​െൻറ വേർപാടിൽ പി.സി.എഫ് റിയാദ് സെൻട്രൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തി​െൻറയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadHeart AttackRiyadhkollam native
News Summary - Kollam native dies of heart attack in Riyadh
Next Story