Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightപ്രവാസലോകത്ത് 46 വർഷം;...

പ്രവാസലോകത്ത് 46 വർഷം; കിളിമാനൂർ സ്വദേശി അബ്​ദുൽ സലാം ഹാഇലിൽ നിര്യാതനായി

text_fields
bookmark_border
പ്രവാസലോകത്ത് 46 വർഷം; കിളിമാനൂർ സ്വദേശി അബ്​ദുൽ സലാം ഹാഇലിൽ നിര്യാതനായി
cancel
camera_alt

അബ്​ദുൽ സലാമി​െൻറ മൃതദേഹം ഹാഇലിൽ ഖബറടക്കിയപ്പോൾ. ഇൻസെറ്റിൽ അബ്​ദുൽ സലാം

ഹാഇൽ: നാലര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവിൽ തിരുവനന്തപുരം കിളിമാനൂർ സ്വദേശി അബ്​ദുൽ സലാം (80) സൗദി അറേബ്യയിലെ ഹാഇലിൽ നിര്യാതനായി. സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ 10 ദിവസമായി ഹാഇലിലെ കിങ് ഖാലിദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

46 വർഷമായി പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ 40 വർഷത്തിലേറെയായി ഹാഇലിലെ സനാഇയ്യയിൽ സ്വന്തമായി വെൽഡിങ് വർക്ക് ഷോപ്പ് നടത്തിവരികയായിരുന്നു. സാമൂഹിക പ്രവർത്തകൻ ചാൻസ അബ്​ദുൽ റഹ്​മാ​െൻറ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സദിയാൻ മഖ്ബറയിൽ ഖബറടക്കി.

സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരുമടക്കം നിരവധി പേർ ഖബറടക്ക ചടങ്ങുകളിൽ സംബന്ധിച്ചു. ഫവിലാബീവിയാണ് ഭാര്യ. സഫീർ, സഫ്ന എന്നിവർ മക്കളും അംജദ് ഖാൻ, അമീന എന്നിവർ മരുമക്കളുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadexpatriatetrivandrum nativehail
News Summary - Abdul Salam, a native of Kilimanoor who spent 46 years as an expatriate, has passed away in Hail
Next Story