ഹൃദ്രോഗം; സൗദിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി നിര്യാതനായി
text_fieldsഹഫർ: സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. തിരുവനന്തപുരം നീറമൺകര സ്വദേശി സുനിൽകുമാർ (60) ആണ് മരിച്ചത്. രോഗബാധയെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ഹഫർ അൽ ബാത്തിൻ സെൻട്രൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ 10 വർഷമായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൂന്ന് മാസം മുമ്പ് ആരോഗ്യനില വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബിന്ദുവാണ് ഭാര്യ. മക്കൾ: അദർവ് കൃഷ്ണ, ദേവപ്രമദീഷ് കൃഷ്ണ.
മരണവിവരമറിഞ്ഞതിനെ തുടർന്ന് റിയാദിലെ ഇന്ത്യൻ എംബസിയുടെ നിർദ്ദേശാനുസരണം ഹഫർ അൽ ബാത്തീൻ ഒ.ഐ.സി.സി പ്രസിഡൻറ് വിബിൻ മറ്റത്തിെൻറ നേതൃത്വത്തിൽ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു. തുടർന്ന് നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങുകയും സ്വദേശത്ത് സംസ്കരിക്കുകയും ചെയ്തു. സുനിൽകുമാറിെൻറ അകാല വിയോഗത്തിൽ പ്രവാസി സമൂഹവും സഹപ്രവർത്തകരും സാമൂഹിക പ്രവർത്തകരും ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

