ഹജ്ജ് തീർഥാടനത്തിനെത്തിയ തിരുവനന്തപുരം സ്വദേശി മദീനയിൽ നിര്യാതനായി
text_fieldsമദീന: ഹജ്ജ് കർമ നിർവഹണത്തിനായി സൗദിയിലെത്തിയ മലയാളി തീർഥാടകൻ മദീനയിൽ നിര്യാതനായി. തിരുവനന്തപുരം അണ്ടൂർക്കോണം അഴൂർ ചെമ്പുമൂല എം.ആർ.എസ് മൻസിലിൽ മുഹമ്മദ് ബക്കർ മുഹമ്മദ് സലീം (68) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിന് കീഴിൽ ഹജ്ജ് തീർഥാടനത്തിന് എത്തിയ ഇദ്ദേഹത്തിന് മദീന സന്ദർശനത്തിനിടെ രോഗബാധിതനാവുകയായിരുന്നു.
തുടർന്ന് മദീനയിലെ അൽ സലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. മുഹമ്മദ് ബേക്കർ, ആയിഷ ബീഗം എന്നിവരാണ് മാതാപിതാക്കൾ. സീനത്ത് ബീവിയാണ് ഭാര്യ.
മദീനയിലെ ചരിത്രപ്രസിദ്ധമായ ജന്നത്തുൽ ബഖീഅ് മഖ്ബറയിൽ മൃതദേഹം ഖബറടക്കുന്നതിനുള്ള നിയമനടപടികളുമായി മദീന കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്. മരണാനന്തര കർമങ്ങൾക്കും മറ്റു സഹായങ്ങൾക്കുമായി കെ.എം.സി.സി ഭാരവാഹികൾ ആശുപത്രി അധികൃതരുമായും ബന്ധപ്പെട്ട കേന്ദ്രങ്ങളുമായും ചേർന്ന് ആവശ്യമായ നടപടികൾ പൂർത്തിയാക്കി വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

