മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsമസ്കത്ത്: ഒമാനിലെ മുൻ പ്രവാസിയായിരുന്ന മലപ്പുറം മങ്കട അരിപ്ര മാമ്പ്ര മുഹമ്മദ് ബഷീർ (67) നാട്ടിൽ നിര്യാതനായി. 36 വർഷത്തോളം ഒമാനിൽ ട്രാൻസ്ലേറ്ററായി ജോലി ചെയ്തിരുന്നു. 2023 ലാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.
മക്കളെ സന്ദർശിക്കാൻ കഴിഞ്ഞ വർഷം ഡിസംബറിലാണ് അവസാനമായി ഒമാൻ സന്ദർശിച്ചത്. ഭാര്യ:ജമീല ബഷീർ. മക്കൾ: ജസീന ബഷീർ (അധ്യാപിക, ഇന്ത്യൻ സ്കൂൾ മുലദ്ദ), ജവാദ് ബഷീർ (ഫ്ലൂയിഡ് ടെക്നോളജി, ഗാല), ജവാഹിർ ബഷീർ (കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി, എം.ഇ.എസ് എൻജി. കോളജ് കുറ്റിപ്പുറം).
മരുമക്കൾ: ഹാഷിം (അധ്യാപകൻ, ഒമാൻ), ഹാദി ഏലച്ചോല (കൂട്ടിലങ്ങാടി). സഹോദരങ്ങൾ: അബ്ദുറസാഖ് (റിട്ട. അധ്യാപകൻ, അരിപ്ര), ഹിദായത്തുല്ല (റിട്ട. ഡിവൈ.എസ്.പി), ഫിറോസ്ഖാൻ (അരിപ്ര), അബ്ദുൽ ഷുക്കൂർ (സൗദി), സാബിറ (മൂർക്കനാട്), സൈനബ (അരിപ്ര), പരേതനായ അബ്ദുൽ റഷീദ്. ഖബറടക്കം ഞായറാഴ്ച വൈകിട്ട് മൂന്നിന് അരിപ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

