Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഹജ്ജ് കഴിഞ്ഞയുടനെ...

ഹജ്ജ് കഴിഞ്ഞയുടനെ അസുഖബാധിതയായ മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു

text_fields
bookmark_border
ഹജ്ജ് കഴിഞ്ഞയുടനെ അസുഖബാധിതയായ മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു
cancel

മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു. എറണാകുളം ഇടവനക്കാട് സ്വദേശിനി സുലൈഖ (70) ആണ് മരിച്ചത്. ഹജ്ജ് ചടങ്ങുകൾക്ക് ശേഷം താമസസ്ഥലത്ത് വെച്ച് അസുഖബാധിതയായ ഇവരെ ഉടൻ തന്നെ സൗദി നാഷനൽ ആശുപ​​ത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മരണാനന്തര നടപടിക്രമങ്ങളും മറ്റ് ഔദ്യോഗിക കർമങ്ങളും സൗദി ഹജ്ജ് മിഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ മക്കയിൽ പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadhajjmalayali pilgrim
News Summary - Fallen ill soon after Hajj, Malayali pilgrim passes away in Mecca
Next Story