Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightപ്രവാസി സാമൂഹിക...

പ്രവാസി സാമൂഹിക പ്രവർത്തകൻ ഷിജു ചാക്കോച്ചൻ നാട്ടിൽ നിര്യാതനായി

text_fields
bookmark_border
പ്രവാസി സാമൂഹിക പ്രവർത്തകൻ ഷിജു ചാക്കോച്ചൻ നാട്ടിൽ നിര്യാതനായി
cancel
camera_alt

ഷിജു ചാക്കോച്ചൻ

റിയാദ്: എറണാകുളം സ്വദേശിയും റിയാദിലെ സാമൂഹിക പ്രവർത്തകനുമായ ഷിജു ചാക്കോച്ചൻ (47) നിര്യാതനായി. അവധിക്ക് നാട്ടിലെത്തിയ അദ്ദേഹം ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. പുളിക്കമാലി ഇഞ്ചിമലയിൽ കുടുംബാംഗമാണ്.

റിയാദിലെ സ്വകാര്യ കമ്പനിയിൽ മാനേജരായിരുന്നു.ശുമൈസിയിലായിരുന്നു താമസം. റിയാദിലെ കായിക മേഖലയിലും സജീവമായിരുന്നു. ‘റിയാദ് ടൈഗേഴ്‌സ്’ വടംവലി ടീമി​െൻറ മുൻ മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ.പി.സി പിറവം സെൻററിലെ മോറിയ വെട്ടിക്കൽ സഭാംഗമാണ്.

വെള്ളിയാഴ്ച രാവിലെ എട്ടിന്​ പുളിക്കമാലിയിലുള്ള ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 11.30-ന് പുത്തൻ കുരിശ് സെമിത്തേരിയിൽ സംസ്‌കാരം നടക്കും. റിയാദ് കിങ്​ ഫഹദ് മെഡിക്കൽ സിറ്റിയിലെ സ്​റ്റാഫായിരുന്ന നഴ്‌സ് ജെയ്ബിയാണ് ഭാര്യ. മക്കൾ: ഹന്ന, ഹെക്സിബ, ഹെബ, ഹീബ്രു. ഷിജു ചാക്കോച്ച​െൻറ അപ്രതീക്ഷിത വേർപാടിൽ റിയാദ് ടാക്കീസ് അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadhometownExpatriate social worker
News Summary - Expatriate social worker Shiju Chakochan passed away in his hometown
Next Story