Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതൽ വിഭവങ്ങൾ; ഗിന്നസ് റെക്കോർഡ് നേടിയ പ്രശസ്ത ഷെഫ് പത്മശ്രീ ദാമു അന്തരിച്ചു

text_fields
bookmark_border
https://www.madhyamam.com/tags/obituary
cancel

ചെന്നൈ: ടെലിവിഷൻ പാചക പരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും പ്രിയങ്കരനായി മാറിയ പ്രശസ്ത ഷെഫ് ദാമോദരൻ കോതണ്ഡരാമൻ എന്ന ഷെഫ് ദാമു അന്തരിച്ചു. ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഒരു ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ പാചകം ചെയ്ത് ഗിന്നസ് റെക്കോഡ് നേടിയ ഷെഫാണ് ഇദ്ദേഹം.

ജനപ്രിയ റിയാലിറ്റി ഷോയായ കുക്ക് വിത്ത് കോമാളിയിലെ വിധികർത്താവ് എന്ന നിലയിൽ പ്രശസ്തനായിരുന്നു. സാധാരണ ഹോട്ടൽ അടുക്കളകളിൽ പാത്രം കഴുകുന്ന ജോലിയോടെയാണ് ദാമു തന്റെ പാചകജീവിതം ആരംഭിച്ചത്. കഠിനാധ്വാനത്തിലൂടെയും തമിഴ് പരമ്പരാഗത വിഭവങ്ങളിലുള്ള പ്രാവീണ്യത്തിലൂടെയും അദ്ദേഹം മുൻനിര ഷെഫായും അധ്യാപകനായും ടെലിവിഷൻ താരമായും വളർന്നു.

ചെട്ടിനാട് വിഭവങ്ങൾ, സീഫുഡ്, പരമ്പരാഗത സസ്യഭക്ഷണങ്ങൾ എന്നിവയിൽ അദ്ദേഹം പ്രത്യേക വൈദഗ്ധ്യം നേടി. തമിഴ് ഭക്ഷണസംസ്കാരത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2025-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിരുന്നു. പാചകകലയിൽ ഡോക്ടറേറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ഷെഫ് കൂടിയാണ് അദ്ദേഹം. ഇരുപതിലേറെ പാചക പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

തുടർച്ചയായി 24 മണിക്കൂറും 30 മിനിറ്റും കൊണ്ട് 617 വിഭവങ്ങൾ തയ്യാറാക്കിയാണ് ഷെഫ് ദാമു ഗിന്നസ് ലോക റെക്കോർഡിൽ ഇടംനേടിയത്. അന്ന് അദ്ദേഹം പാകം ചെയ്ത ഭക്ഷണത്തിന് ഏകദേശം 190 കിലോഗ്രാം ഭാരമുണ്ടായിരുന്നു. ഈ നേട്ടം അദ്ദേഹത്തിന്റെ പാചക പ്രവീണ്യത്തിനും അക്ഷീണമായ അധ്വാനത്തിനും ലോകശ്രദ്ധ നേടിക്കൊടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chef Padmashri Damu died
Next Story