Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം തബൂക്കിൽ ഖബറടക്കി

text_fields
bookmark_border
ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം തബൂക്കിൽ ഖബറടക്കി
cancel

തബൂക്ക്: സൗദി വടക്കുപടിഞ്ഞാറൻ മേഖലയിലെ ബിർ ഇബിൻ ഹിർമാസ്​ എന്ന സ്ഥലത്ത്​ കാർഷിക ജോലി ചെയ്​തുവരുന്നതിനിടെ മരിച്ച ഉത്തർപ്രദേശ് മഹുലി സ്വദേശി മുഹമ്മദ്‌ ഷരീഫി​െൻറ (43) മൃതദേഹം ഖബറടക്കി. താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ, വിവരമറിഞ്ഞെത്തിയ പൊലിസ് ഉടൻ തന്നെ കിങ്​ ഫഹദ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് മെഡിക്കൽ അധികൃതർ സ്ഥിരീകരിച്ചു. തുടർന്ന്, സി.സി.ഡബ്ല്യു.എ അംഗങ്ങളായ ഇസ്മാഈൽ പുള്ളാട്ട്, ലാലു ശൂരനാട്, നാട്ടുകാരനായ മുഹമ്മദ്‌ അജം, സ്പോൺസർ, സാലി പട്ടിക്കാട്, തബൂക്ക് കെ.എം.സി.സി വെൽഫെയർ വിങ് എന്നിവരുടെ നേതൃത്വത്തിലാണ് ഖബറടക്കത്തിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്.

നടപടിക്രമങ്ങൾക്ക് ശേഷം മ​ൃതദേഹം തബൂക്കിൽ ഖബറടക്കി. പരേതനായ അബ്​ദുള്ളയുടെയും ഷാകിറുൻ നിഷയുടെയും മകനാണ് മുഹമ്മദ് ഷരീഫ്. നസ്രതുൻ നിഷയാണ് ഭാര്യ. സബീന, റുകിയ, റുബീന എന്നിവർ മക്കളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Body of Uttar Pradesh native buried in Tabuk
Next Story