Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തബൂക്കിൽ മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

text_fields
bookmark_border
തബൂക്കിൽ മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
cancel

തബൂക്ക്: സൗദി വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ തബൂക്കിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ തെലങ്കാന മാറംപള്ളി സ്വദേശി ചിന്ന രാജണ്ണപുലിയുടെ (57) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് തബൂക്ക് കിങ്​ ഖാലിദ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. പരേതയായ പുലി രാജു ബായ് ആണ് ഭാര്യ. മക്കൾ: പുലി രാജേന്ദർ, പുലി രഞ്ജിത്ത്, വിനായ്, മീന. മരുമക്കൾ: പി. ദേവിക, തനൂജ.

മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനായി സി.സി.ഡബ്ല്യു.എ അംഗം ഇസ്മാഈൽ പുള്ളാട്ട്, കെ.എം.സി.സി വെൽഫെയർ വിങ് പ്രതിനിധികൾ, മരിച്ച ചിന്ന രാജണ്ണപുലിയുടെ നാട്ടുകാരനായ നവീൻ എന്നിവർ രംഗത്തുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Body of Telangana Native Who Died in Tabuk Brought Home and Cremated
Next Story