Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിൽ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

text_fields
bookmark_border
റിയാദിൽ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
cancel

റിയാദ്: താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച തമിഴ്‌നാട് കന്യാകുമാരി സ്വദേശി അഴകിയ നായഗത്തി​െൻറ (45) മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ 11 വർഷമായി ഇദ്ദേഹം നാട്ടിൽ പോയിരുന്നില്ല. നജ്‌റാനിലുള്ള ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന അഴകിയ നായഗം, അവിടെ നിന്നും ഒളിച്ചോടി റിയാദിൽ എത്തിയതായിരുന്നു.

സ്‌പോൺസറുടെ അടുത്തുനിന്ന് ഒളിച്ചോടി എന്ന (ഹുറൂബ്) കേസിൽപ്പെട്ടതിനെ തുടർന്ന് വർഷങ്ങളായി നിയമക്കുരുക്കിലായിരുന്നു. റിയാദിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരിച്ച ഇദ്ദേഹത്തി​െൻറ വിവരം രണ്ടു ദിവസത്തിന് ശേഷമാണ് പുറംലോകം അറിയുന്നത്. തുടർന്ന് പൊലീസെത്തി മൃതദേഹം ശുമൈസിയിലെ കിങ് സഊദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.

തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മ (ട്രിവ) ഭാരവാഹിയും ഒ.ഐ.സി.സി പ്രവർത്തകനുമായ നാസർ കല്ലറ, മാത്യു ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പൂർണ ചെലവ് ഇന്ത്യൻ എംബസി വഹിച്ചു. ഷൈലജയാണ് പരേത​െൻറ ഭാര്യ. മക്കൾ: എ. പവിത്ര, കെ. രാജ, എ. നന്ദിനി ദേവി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Body of Tamil Nadu native who died in Riyadh brought back home
Next Story