Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആറ്റിങ്ങൽ സ്വദേശി ഒമാനിലെ സഹമിൽ ഹൃദയാഘാതം മൂലം നിര്യാതനായി
text_fieldsbookmark_border
സുഹാർ: തിരുവനന്തപുരം ആറ്റിങ്ങൽ നടുംപറമ്പ് കുന്നിവിള വീട്ടിൽ അശോക് കുമാർ (61) ഒമാനിലെ സഹമിൽ നിര്യാതനായി. താമസസ്ഥലത്ത് വെച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. സഹം സനായയിൽ വർക്ക്‌ഷോപ്പിൽ ഓട്ടോ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.
കഴിഞ്ഞ 22 വർഷത്തിലേറെയായി ഒമാനിൽ പ്രവാസിയായ ഇദ്ദേഹം 12 വർഷമായി സഹമിലാണ് താമസം. കൊച്ചുനാരായണൻ–സുധാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: സ്വപ്ന. ഏക മകൾ: നന്മ.
നിലവിൽ സഹം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹമിലെ കൈരളി പ്രവർത്തകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

