Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightആലപ്പുഴ സ്വദേശി അൽ...

ആലപ്പുഴ സ്വദേശി അൽ നാരിയയിൽ നിര്യാതനായി

text_fields
bookmark_border
ആലപ്പുഴ സ്വദേശി അൽ നാരിയയിൽ നിര്യാതനായി
cancel

ദമ്മാം: ആലപ്പുഴ അമ്പലപ്പുഴ കാരൂർ സ്വദേശി അനിൽ നിവാസിൽ കുട്ടി രാമചന്ദ്രൻ കുരങ്ങൻ പൊയ്കയിൽ (59) സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിന്​ സമീപം അൽ നാരിയയിൽ നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് അൽ നാരിയ ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.

അൽ നാരിയയിലെ പ്രമുഖ ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. പരേതരായ അയ്യപ്പൻ കുട്ടി–പങ്കജാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: കുസുമം. മക്കൾ: അമൽ, അമിത്. നിലവിൽ അൽ നാരിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dammamdeadalappuzha native
News Summary - Alappuzha native dies in Al Naria
Next Story