Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2026 9:41 PM IST Updated On
date_range 14 Aug 2026 9:41 PM ISTജിദ്ദയിൽ വാഹനാപകടത്തിൽ തിരൂർ സ്വദേശി മരിച്ചു
text_fieldsbookmark_border
ജിദ്ദ: ജിദ്ദയിൽ വാഹനാപകടത്തിൽ തിരൂർ സ്വദേശി മരിച്ചു. വടക്കേ അനാര വൈലശ്ശേരി മുഹമ്മദ് അനസ് (33) ആണ് വാഹനാപകടത്തിൽ മരിച്ചത്. മുദല്ലിഫിൽ നിന്ന് ജിദ്ദയിലേക്ക് വരുന്ന വഴി വാഹനാപകടത്തിൽ പരിക്കേറ്റ്, ഒരാഴ്ചയായി അബോധാവസ്ഥയിൽ ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അഞ്ച് വർഷമായി പ്രവാസിയാണ്.
പിതാവ്: ഇബ്രാഹീം. മാതാവ്: ഉസൈബ. ഭാര്യ: ഹസ്‌ന. മകൻ: അലൻ. സഹോദരങ്ങൾ: ഇർഷാദ്,അനീഷ. ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സഹായങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

