ഒമാനിൽ ഫ്ലാറ്റിന്റെ ടെറസിൽനിന്നു വീണ് പ്രവാസി മലയാളി മരിച്ചു
text_fieldsമസ്കത്ത്: മസ്കത്തിലെ അൽ ഖുവൈറിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു. ബിഷാറയിലെ റിട്ട. സർവിസ് എൻജിനീയറായ പാലക്കാട് ഒറ്റപ്പാലം പാലപ്പുറം കയറംപാറ ഹലോ നഗർ ശ്രീലയത്തിൽ മുത്തോടി ശ്രീധരൻ (69) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. താമസിക്കുന്ന ഫ്ലാറ്റിന് മുകളിൽ ടെറസിൽ വ്യായാമത്തിനായി പോയപ്പോഴാണ് അപകടം. 1990 മുതൽ ഒമാനിൽ പ്രവാസിയാണ്.
ഭാര്യ ലത കുമാരൻ നായർ. ഒമാൻ യുനൈറ്റഡ് ഇൻഷുറൻസിൽ സീനിയർ മാനേജരാണ്. മക്കൾ: രാഹുൽ ശ്രീധരൻ, രോഹിത് ശ്രീധരൻ (ഇരുവരും എൻജിനീയർമാർ, ബംഗളൂരു). മരുമക്കൾ: സി. നന്ദന, സ്വാതി രാജ.
റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി നടപടികൾ പുർത്തിയാക്കി. കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുന്നു. മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിച്ച് തിരുവില്വാമല ഐവർ മഠം ശ്മശാനത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

