Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റേഷൻ വാങ്ങി മടങ്ങവേ ടോറസ് ഇടിച്ച് വയോധികൻ മരിച്ചു; ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ

text_fields
bookmark_border
റേഷൻ വാങ്ങി മടങ്ങവേ ടോറസ് ഇടിച്ച് വയോധികൻ മരിച്ചു; ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ
cancel
camera_alt

ഗോപാലകൃഷ്ണൻ

അങ്കമാലി: ദേശീയപാതയിൽ കരയാംപറമ്പ് സിഗ്നൽക്കവലയിൽ ടോറസ് ഇടിച്ച് കാൽനടയാത്രികനായ വയോധികന് ദാരുണാന്ത്യം. അങ്കമാലി മങ്ങാട്ടുകര കാരക്കാട്ടുപറമ്പിൽ ഗോപാലകൃഷ്ണനാണ് (ഗോപി-70) മരിച്ചത്. കരയാംപറമ്പ് മൂക്കന്നൂർ റോഡിലെ റേഷൻകടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകാൻ ദേശീയപാത മുറിച്ച് കടക്കുമ്പോൾ ചാലക്കുടി ഭാഗത്ത് നിന്ന് അമിതവേഗതയിൽ വന്ന ടോറസ് ഇടിച്ചായിരുന്നു ദുരന്തം. ഇടിയുടെ ആഘാതത്തിൽ മൃതദേഹം ചതഞ്ഞരഞ്ഞു.

അതോടെ വാഹനം നിർത്താതെ പോവുകയും നാട്ടുകാർ അറിയിച്ച പ്രകാരം പൊലീസ് പിന്തുടർന്ന് പിടികൂടുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. ഭാര്യ: ശ്യാമള. മക്കളില്ല. അങ്കമാലി പൊലീസ് നടപടി സ്വീകരിച്ചു. അപകടത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവറേയും, ക്ളീനറേയും പൊലീസ് കസ്റ്റഡിയിലെടുത്തു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Elderly Man Killed in Angamaly After Being Hit by Tipper Lorry While Returning From Ration Shop
Next Story