Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഅബൂഹദ്‌രിയ്യ...

അബൂഹദ്‌രിയ്യ വാഹനാപകടം: അബ്​ദുന്നാസറി​െൻറ മൃതദേഹം ഖബറടക്കി

text_fields
bookmark_border
അബൂഹദ്‌രിയ്യ വാഹനാപകടം: അബ്​ദുന്നാസറി​െൻറ മൃതദേഹം ഖബറടക്കി
cancel

ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ അബൂഹദ്‌രിയ്യ റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം ചെട്ടിപ്പടി സ്വദേശി മേമ്പാട്ട് പറമ്പിൽ അബ്​ദുന്നാസറി​െൻറ (48) മൃതദേഹം ജുബൈലിൽ ഖബറടക്കി. ശനിയാഴ്ച പുലർച്ചെ ദമ്മാമിലേക്കുള്ള യാത്രക്കിടെ അദ്ദേഹം ഓടിച്ചിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ബാവയുടെയും കുളങ്ങരകത്ത് ആയിഷയുടെയും മകനാണ് അബ്​ദുന്നാസർ. സുലേഖയാണ് ഭാര്യ. അപകടത്തെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്.

അസർ നമസ്കാരത്തിന് ശേഷം അൽ ജുബൈൽ വലിയ ജുമുഅ മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ പ്രവാസികളടക്കം നിരവധിപേർ പങ്കെടുത്തു. കെ.എം.സി.സി നേതാക്കളായ സലാം പഞ്ചാര, നൗഷാദ് തിരുവനന്തപുരം, ലത്തീഫ് ഒട്ടുമ്മൽ, ബഷീർ ചെട്ടിപ്പടി എന്നിവർ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadburiedRoad Accident
News Summary - Abu Hadriyah road accident: Body of Abdunnasar buried
Next Story