കുവൈത്തിൽ പാലക്കാട് സ്വദേശി കെട്ടിടത്തിൽ നിന്നും വീണു മരിച്ചു
text_fieldsകുവൈത്ത് സിറ്റി: പാലക്കാട് സ്വദേശിയായ യുവാവ് കുവൈത്തിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ചു. കൊപ്പം കീഴ്മുറി സ്വദേശി അർജുൻ (25) ആണ് മരിച്ചത്. സാൽമിയയിലെ ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു. ജൂൺ ഒൻപതിനായിരുന്നു അപകടം. സാൽമിയയിൽ താമസിച്ചിരുന്ന കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്നും അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അർജുനെ ഉടൻ ആശുപത്രിയിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും മരണത്തിന് കീഴടങ്ങി.
കീഴ്മുറി അങ്കണവാടി അധ്യാപികയായ സജിതകുമാരിയുടെയും ടി. രവീന്ദ്രകുമാറിന്റെയും മകനാണ് അർജുൻ. സഹോദരങ്ങൾ: സുരഭി, സുവർണ. കുവൈത്ത് കെ.എം.സി.സി ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിവരികയാണ്. മൃതദേഹം നാട്ടിലെത്തിച്ച് കീഴ്മുറിയിലെ വീട്ടിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

