Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകണ്ണൂരിൽ ഫ്ലാറ്റിൽ...

കണ്ണൂരിൽ ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു

text_fields
bookmark_border
കണ്ണൂരിൽ ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു
cancel

കണ്ണൂര്‍: കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർഥി ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു. മട്ടന്നൂര്‍ വായാന്തോട് എൽ.ഐ.സി ഓഫിസിനു സമീപം സമ്രത്തിന്റെ മകന്‍ അനീഖ് (17) ആണ് മരിച്ചത്. കക്കാട് ബെല്‍മെയര്‍ ഡൈനാസ്റ്റി ഫ്ലാറ്റിലെ പതിനേഴാം നിലയിലെ എഫ് ബ്ലോക്ക് ഭാഗത്ത് നിന്ന് കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ 12.30ഓടെയായിരുന്നു സംഭവം. കണ്ണൂര്‍ ഭവന്‍സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. ഇന്ത്യൻ സ്കുൾ മസ്കത്തിലെ പൂർവ വിദ്യാർഥിയായിരുന്നു. പിതാവ് സമ്രത്ത് മുൻ പ്രവാസിയാണ്. ഏതാനും വർഷം മുമ്പാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്. അസീം സഹോദരനാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഖബറടക്കം മട്ടന്നൂര്‍ പാലോട്ടുപള്ളി ഖബര്‍സ്ഥാനില്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadstudentkannur
News Summary - A former student in Muscat fell to his death from a flat in Kannur
Next Story