Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2026 7:48 PM IST Updated On
date_range 25 May 2026 7:48 PM ISTറാന്നി സ്വദേശി ദോഹയിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
ദോഹ: പത്തനംതിട്ട റാന്നി സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ മരിച്ചു. റാന്നി പെരുനാട് കാരുമൂട്ടിൽ അലക്സ് തോമസ് (ബിനു -51) ആണ് മരിച്ചത്. ദോഹയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. കാരമൂട്ടിൽ പരേതനായ കോറോത്ത് തോമസ് -സാറാമ്മ തോമസിന്റെയും മകനാണ്. ഭാര്യ: ഇലന്തൂർ ആഞ്ഞിലിമൂട്ടിൽ സിൽവി. മക്കൾ : ആൽവി, ഓസ്റ്റിൻ, ഏഞ്ചൽ.
ഐ.സി.ബി.എഫ് റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ട് പോകും. സംസ്കാരം ബുധനാഴ്ച 9 മണിക്ക് പ്രക്കാനം സെന്റ് മേരീസ് ഓർത്തഡോസ് വലിയപള്ളിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

