Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുരുഗ്രാമിൽ...

ഗുരുഗ്രാമിൽ വെട്ടുക്കിളി ആക്രമണം രൂക്ഷം; ഡൽഹിയിൽ കനത്ത ജാ​ഗ്രത

text_fields
bookmark_border
ഗുരുഗ്രാമിൽ വെട്ടുക്കിളി ആക്രമണം രൂക്ഷം; ഡൽഹിയിൽ കനത്ത ജാ​ഗ്രത
cancel

ഗുരുഗ്രാം: ഹരിയാനയി​െല ഗുരുഗ്രാമിൽ വെട്ടുക്കിളി ആക്രമണം രൂക്ഷം. ശനിയാഴ്​ച രാവിലെ മുതൽ ഗുരുഗ്രാമിലെ ആകാശം വെട്ടുക്കിളികളെകൊണ്ട്​ നിറഞ്ഞു. ഇതോടെ ഡൽഹിയിലും കനത്ത ജാഗ്രത നിർദേശം നൽകി.

ഗുരുഗ്രാമിലെ റസിഡൻഷ്യൽ മേഖലകളടക്കം വെട്ടുക്കിളി​ ആക്രമണത്തിനിരയായി. ഉയർന്ന കെട്ടിടങ്ങളിലെ താമസക്കാർ കൂട്ട​േത്താടെ പറന്നുനടക്കുന്ന വെട്ടുക്കിളികളുടെ വിഡിയോ ദൃശ്യങ്ങൾ പകർത്തി ​സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പാകിസ്​താനിൽ നിന്നുള്ള വെട്ടുക്കിളികളുടെ കൂട്ടമാണ്​ ഉത്തരേ​ന്ത്യൻ കൃഷിയിടങ്ങളിൽ നാശം വിതക്കുന്നത്​. കൃഷിയിടങ്ങളിൽ കീടനാശിനി തളിക്കലാണ്​ ഇവയെ നേരിടാനുള്ള ഫലപ്രദമായ മാർഗം.

ഗുരുഗ്രാമിലെ തിരക്കേറിയ എം.ജി റോഡടക്കം വെട്ടുക്കിളികളാൽ നിറഞ്ഞു. ഡി.എൽ.എഫ്​ ഫേസ്​, ചക്കർപൂർ, സിക്കന്തർപൂർ, സുഖരാലി ഏരിയ എന്നിവിടങ്ങളിലാണ്​ വെട്ടുക്കിളി ആക്രമണം കൂടുതൽ.

ഗുരുഗ്രാമിൽ വെട്ടുക്കിളി ആക്രമണം രൂക്ഷമായതോടെ ഡൽഹിയിലെ തെക്കുപടിഞ്ഞാറൻ ജില്ലകളിലെ ഗ്രാമീണർക്ക്​ ഇവയെ നേരിടാൻ പരിശീലനം നൽകിയിരുന്നു. പാട്ടകൊട്ടിയും പടക്കം​ പൊട്ടിച്ചും ഗുരുഗ്രാമിലെ ജനങ്ങൾ വെട്ടുക്കിളികളെ തുരത്താൻ ശ്രമിക്കുകയാണ്​. ശക്തമായ കാറ്റിനെ തുടർന്ന്​ ​വെട്ടുക്കിളികൾക്ക്​ മറ്റെവിടേക്കും പോകാൻ കഴിയാത്തതിനാൽ ഗുരുഗ്രാമിൽ വരും മണിക്കൂറുകളിലും ആക്രമണം തുടരുമെന്നാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GurgaonMalayalam newsIndia newsLocust attackDelhi
News Summary - Locust attack rattles Gurgaon, Delhi on high alert
Next Story