ന്യൂഡൽഹി: ഡൽഹിയിൽ ക്രൂര ബലാത്സംഗത്തിന് ഇരയായി ചികിത്സയിൽ കഴിയുന്ന 12കാരിയായ പെൺകുട്ടിക്ക് പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൽ. വ്യാഴാഴ്ച എയിംസിൽ ചികിത്സയിലുള്ള പെൺകുട്ടിയെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 'സംഭവം ഹൃദയത്തെ നടുക്കുന്നു. ഇത്തരം ക്രൂര കൃത്യങ്ങൾ ചെയ്യുന്നവരെ വെറുതെ വിടില്ല'- എന്നായിരുന്നു ട്വീറ്റ് ചെയ്തത്.
അതേസമയം ആന്തരികാവയവങ്ങൾക്ക് കാര്യമായ പരിക്കേറ്റതിനാൽ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകുന്ന പക്ഷം മൊഴിയെടുക്കാൻ പൊലീസിന് അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.