ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു; യു.എസിന് ഇസ്രായേൽ ഇന്റലിജൻസിന്റെ മുന്നറിയിപ്പെന്ന് റിപ്പോർട്ട്: സമാധാന ശ്രമങ്ങളെ സ്വാധീനിക്കാൻ ശ്രമമെന്നും ആരോപണം
text_fieldsവാഷിങ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ അടുത്തിടെ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ ഇന്റലിജൻസ് യു.എസിന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. ഇത് ഇരുരാജ്യങ്ങൾ തമ്മിലുള്ള വെടിനിർത്തൽ കരാറിൽ പിരിമുറുക്കം വർധിപ്പിക്കാൻ ഇടയാത്തിയതായും രണ്ട് അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. വാൾ സ്ട്രീറ്റ് ജേണലും സമാന റിപ്പോർട്ട് പുറത്തുവിട്ടു.
ഈ ആഴ്ചയാണ് മുന്നറിയിപ്പ് വന്നതെന്ന് ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രംപിനെ വധിക്കാനുള്ള സാധ്യതയുള്ള പദ്ധതികളെക്കുറിച്ച് സമീപ ആഴ്ചകളിൽ യു.എസ് സ്ഥിരമായി ഇന്റലിജൻസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ ഇസ്രായേലിൽ നിന്നുള്ള മുന്നറിയിപ്പ് പുതിയതാണെന്നും പ്രത്യേക ഗൂഢാലോചന ആശങ്കപ്പെടുത്തുന്നതാണെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
ഇറാനെതിരെ സൈനിക നടപടി ശക്തമാക്കണോ വേണ്ടയോ എന്ന് ട്രംപ് ആലോചിക്കുമ്പോൾ അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാധീനിക്കാനുള്ള ശ്രമമായിരിക്കാം ഇസ്രായേൽ റിപ്പോർട്ട് എന്ന് മറ്റ് യു.എസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
എന്നാൽ ഇസ്രായേൽ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഇസ്രായേൽ മുന്നറിയിപ്പിന് മുമ്പ് യു.എസ് സ്വയം പരിശോധിച്ചിട്ടില്ലെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് രണ്ട് വൃത്തങ്ങൾ പറഞ്ഞതായും സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
2020-ൽ ട്രംപിന്റെ ഉത്തരവ് പ്രകാരം ഡ്രോൺ ആക്രമണത്തിൽ ഒരു ഉന്നത ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാൻ ട്രംപിനെ കൊല്ലാൻ ശ്രമിച്ചേക്കാമെന്ന് യു.എസ് സർക്കാർ വളരെക്കാലമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേൽ-യു.എസ് യുദ്ധത്തിന്റെ തുടക്കത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്കാര ചടങ്ങുകൾക്കിടെ ട്രംപിനെതിരേ മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളും ഉയർന്നിരുന്നു.
60 ദിവസത്തെ വെടിനിർത്തൽ കരാർ അവസാനിപ്പിച്ചതോടെ, ഇരുപക്ഷവും ഭീഷണികളും ആക്രമണങ്ങളും പരസ്പരം കൈമാറിയതോടെ, കഴിഞ്ഞ ദിവസങ്ങളിൽ യു.എസും ഇറാനും തമ്മിൽ സംഘർഷം രൂക്ഷമായി. അതേസമയം ഇറാനിൽ യു.എസ് ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

