അനുഷ്കക്ക് വേണ്ടി കോഹ്ലിയുടെ പാട്ട് VIDEO
text_fieldsവിരാട് കോഹ്ലിയുയുടെയും അനുഷ്കയുടെയും വിവാഹാഘോഷങ്ങൾ തുടരുകയാണ്. അങ്ങ് ഇറ്റലിയിലാണ് വിവാഹമെങ്കിലും കോഹ്ലി ആരാധകർ നിരാശരല്ല. കാരണം വിവാഹാേഘാഷ ചടങ്ങുകൾ സംബന്ധിച്ച വാർത്തകളും കൂടെ കോഹ്ലിയുടെയും അനുഷ്കയുടെയും വിവാഹ വസ്ത്രങ്ങളിെട്ടാരുങ്ങിയ ചിത്രങ്ങളും സമയാസമയത്ത് അവർക്ക് ലഭിക്കുന്നുണ്ട്.
എന്നാൽ കോഹ്ലി വധു അനുഷ്കക്ക് വേണ്ടി പാട്ട് പാടുന്ന വീഡിയോ ആണ് ഇപ്പോൾ ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും ട്രെൻറാവുന്നത്. കോഹ്ലി നല്ലൊരു നർത്തകനാണെന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും ആരാധകർ കോഹ്ലിയുടെ ഗാനാലാപനം ഇത് വരെ കേട്ടിട്ടില്ല. കുടുംബവും സുഹൃത്തുക്കളും നവ വധു അനുഷ്കയും കൂടിയിരിക്കുന്ന ഒരു റൂമിലിരുന്നാണ് ഇന്ത്യയുടെ സ്റ്റൈലിഷ് ബാറ്റ്സ്മാൻ ‘‘മേരേ മെഹബൂബ് ഖയാമത് ഹോഗി’’ എന്ന മനോഹര ഗാനം പാടുന്നത്്. ഇത് മൊബൈലിൽ പകർത്തി ട്വിറ്ററിൽ പങ്ക് വെച്ചേതാടെ പ്രിയതാരത്തിെൻറ പാട്ട് ആരാധകർ ഏറ്റെടുത്തു.
Look who is singing! @imVkohli! #VirushkaWEDDING pic.twitter.com/fgPrFaj78X
— Virat Kohli¹⁸ (@ViratCrew) December 12, 2017
അടുത്ത കുടുംബക്കാരും സുഹൃത്തുക്കളും മാത്രം സന്നിഹിതരായ ചടങ്ങിലാണ് േകാഹ്ലി അനുഷ്ക വിവാഹം നടന്നത്. വൈകാതെ തന്നെ മുംബൈയിലും ഡൽഹിയിലുമായി വിരുന്നൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് കോഹ്ലിയും പത്നി അനുഷ്കയും.


EXCLUSIVE : The stunning bride @AnushkaSharma is all set to arrive.#VirushkaWEDDING pic.twitter.com/pwG5d9VOT3
— Virat Kohli¹⁸ (@ViratCrew) December 12, 2017
