മണിക്കൂറുകൾ കൊണ്ട്​ ഒരു ദശലക്ഷം കാഴ്​ചക്കാർ; ട്രെൻറിങ്ങായി ഒടിയനിലെ ഗാനം VIDEO

15:28 PM
09/12/2018
odiyan-song

മോഹൻലാലി​​​െൻറ ഏറ്റവും പ്രതീക്ഷയേറിയ ബിഗ്​ ബജറ്റ്​ ചിത്രം ഒടിയനിലെ പുതിയ ഗാനം തരംഗമാവുന്നു. ശ്രേയാ ഘോഷാൽ ആലപിച്ച 'മാനം തുടുക്കണ്'​ എന്ന മനോഹര ഗാനമാണ്​ ഒരു മില്യൺ കാഴ്​ച്ചക്കാരെ മറികടന്ന്​ മുന്നേറുന്നത്​. യൂട്യൂബിലൂടെ ഇന്നലെ പുറത്തുവിട്ട ഗാനം ഇതിനികം 11 ലക്ഷത്തോളം ആളുകളാണ്​ കണ്ടത്​.

റഫീഖ്​ അഹമ്മദി​​​െൻറ വരികൾക്ക്​ എം. ജയചന്ദ്രനാണ്​ ഇൗണം നൽകിയിരിക്കുന്നത്​. ഒടിയൻ മാണിക്യ​​​െൻറ കുടുംബ ജീവിതം അതിമനോഹരമായി ചിത്രീകരിക്കുന്ന ഗാനത്തെ ശ്രേയാ ഘോഷാലി​​​െൻറ ഹൃദ്യമായ ശബ്​ദം കുടുതൽ ഇമ്പമുള്ളതാക്കുന്നുണ്ട്​.

ഒടിയ​​​െൻറ ട്രെയിലറും പോസ്റ്ററും ഗാനങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിലും സാധാരണക്കാർക്കിടയിലും വലിയ പ്രചാരമാണ്​ നേടിയത്​. ചിത്രത്തിന്​ വേണ്ടി നടത്തിയ പ്ര​ചരണ പരിപാടികളും വലിയ രീതിയിൽ ആരാധകർ ഏറ്റെടുത്തിരുന്നു. മലയാളികളുടെ കാത്തിരിപ്പിന്​ വിരാമമിട്ട്​ ഒടിയ​​െൻറ പ്രീ-ബുക്കിങ്​ തുടങ്ങിയെങ്കിലും എല്ലാ തിയറ്ററുകളിലും ടിക്കറ്റുകൾ ലഭ്യമല്ലാതായിരിക്കുകയാണ്​. 

മെഗാ സ്റ്റാർ മമ്മൂട്ടിയും ചിത്രത്തി​​​െൻറ ഭാഗമാവുന്നുണ്ട്​. സിനിമയിൽ ഒടിയൻ മാണിക്യനെ അവതരിപ്പിക്കുന്ന ശബ്​ദ സാന്നിധ്യമായാണ്​​ മമ്മൂട്ടി എത്തുന്നത്​​. ആശിർവാദ്​ സിനിമാസി​​​െൻറ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ഏതാനും ദിവസങ്ങൾക്കുള്ളിൽ തിയറ്ററുകളിലെത്തും. 

Loading...
COMMENTS