Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightനൃത്തം സൂപ്പറായി; നാല്...

നൃത്തം സൂപ്പറായി; നാല് വയസ്സുകാരിയെ കാണാൻ കൊതിച്ച്​ മമ്മൂട്ടി

text_fields
bookmark_border
നൃത്തം സൂപ്പറായി; നാല് വയസ്സുകാരിയെ കാണാൻ കൊതിച്ച്​ മമ്മൂട്ടി
cancel

മഞ്ചേരി: സമൂഹമാധ്യമമായ ‘ടിക്ക് ടോക്കി’ൽ താരമായ നാല് വയസ്സുകാരി എയ്മി നാഷിനെ നേരില്‍ കാണാനുള്ള താൽപര്യമറിയി ച്ച്​ നടൻ മമ്മൂട്ടി. മമ്മൂട്ടി അഭിനയിച്ച ‘മധുരരാജ’ എന്ന ചി​ത്രത്തിലെ ഗാനത്തിനനുസരിച്ചുള്ള മഞ്ചേരി സ്വദേശിനി എയ്മിയുടെ ചുവടുവെപ്പാണ് വൈറലായത്. ചിത്രത്തി​​െൻറ പോസ്​റ്റര്‍ പിടിച്ചുനില്‍ക്കുന്ന കുട്ടിയുടെ ചിത്രം സോഷ്യല ്‍ മീഡിയയില്‍ ഇതിനകം സുപരിചിതമായി.

പാണ്ടിക്കാട് കാട്ടില്‍ കുടുംബത്തിലെ നൗഷാദി​​െൻറയും റുമൈഷ ഷെറി​​െൻറയും മകളായ ഇവൾ മധുരരാജ ചിത്രത്തിലെ ‘രാജ രാജ’ എന്ന ഗാനം കേട്ടാലുടൻ നൃത്തം ചെയ്യും. ഇതി​​െൻറ വിഡിയോ പിതാവ് നൗഷാദ്​ തന്നെയാണ് ടിക്ക് ടോക്കിൽ പോസ്​റ്റ്​ ചെയ്തത്. നിരവധി പേർ കണ്ട ഈ വിഡിയോ, മമ്മൂട്ടിയുടെ ശ്രദ്ധയിൽപെടുകയും എയ്മിയെ കാണാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു.

‘മധുരരാജ’യുടെ ആക്​ഷൻ ഡയറക്ടർ പീറ്റര്‍ ഹെയ്നും ‘ലിറ്റിൽ ഫാൻ’ എന്ന അടിക്കുറിപ്പോടെ ത​​െൻറ ഫേസ്​ബുക്ക് പേജിൽ ചിത്രം പോസ്​റ്റ്​ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെയും മെസ്സിയുടെയും ആരാധികയായ എയ്മി, ‘അര്‍ജൻറീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ എന്ന ചിത്രത്തിലും വ്യാപാരസ്ഥാപനങ്ങളുടെ പരസ്യമോഡലായും അഭിനയിച്ചിട്ടുണ്ട്. മമ്മുക്കയെ നേരില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണിപ്പോൾ കുഞ്ഞാരാധികയും കുടുംബവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottylittle fan
News Summary - mammootty little fan
Next Story