Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഒാൺലൈൻ തരംഗമായി ഹാശിം...

ഒാൺലൈൻ തരംഗമായി ഹാശിം അബ്ബാസി​െൻറ ‘ജിമിക്കി കമ്മൽ’

text_fields
bookmark_border
ഒാൺലൈൻ തരംഗമായി ഹാശിം അബ്ബാസി​െൻറ ‘ജിമിക്കി കമ്മൽ’
cancel

ജിദ്ദ: തിരുവനന്തപുരവും മോഹൻലാലുമാണ്​ സൗദി പൗരൻ ഹാശിം അബ്ബാസി​​​െൻറ ഇപ്പോഴത്തെ ഇഷ്​ട വിഷയങ്ങൾ. ‘ഒപ്പ’ത്തിലെ അന്ധനായ ലാലിനെ കണ്ട്​ ഇഷ്​ടം കൂടിയ ഹാശിം ഒടുവിൽ ‘ജിമിക്കി കമ്മലി’നൊപ്പം ചുവടുവെക്കാൻ തിരുവനന്തപുരത്തെത്തി. മൂന്നാഴ്​ചയിലേറെ അനന്തപുരിയിൽ തങ്ങി അദ്ദേഹം ചിത്രീകരിച്ച വീഡിയോ യുട്യൂബിലെ തരംഗമാണിപ്പോൾ. സുഹൃത്തും മലസിലെ അൽറിയാദ്​ ട്രാവൽസിലെ ഉദ്യോഗസ്​ഥനുമായ തിരുവനന്തപുരം പാപ്പനംകോട്​ സ്വദേശി അരുൺ ആണ്​ ഹാശിമിനെ കേരളത്തിലെത്തിച്ചത്​. 

റിയാദിൽ ഖജൂർ ഡേറ്റ്​സ്​ എന്ന കമ്പനി ഉടമയും ടാറ്റ കൺസൾട്ടൻസി ജീവനക്കാരനുമായ 32 കാരൻ ഹാശിം നേരത്തെ തന്നെ മോഹൻലാലി​​​െൻറ കടുത്ത ആരാധകനായിരുന്നു. പലതവണ ഇന്ത്യയിൽ വന്നിട്ടുണ്ടെങ്കിലും കേരളത്തിലെത്തിയിട്ടില്ല. പക്ഷേ, ഇത്തവണ ജനുവരിയിൽ ഉത്തരേന്ത്യൻ സന്ദർശനത്തിനെത്തിയ ഹാശിം സുഹൃത്ത്​ അരുണി​​​െൻറ നിർബന്ധത്തിന്​ വഴങ്ങി കേരളത്തിലേക്ക്​ വരികയായിരുന്നു.

ഒറ്റ​ക്കാഴ്​ചയിൽ തന്നെ തിരുവനന്തപുരവുമായി പ്രണയത്തിലായ ഹാശിം ത​​​െൻറ മുൻ പദ്ധതികൾ മാറ്റിവെച്ച്​ മൂന്നാഴ്​ചയാണ്​ തലസ്​ഥാനത്ത്​ തങ്ങിയത്​. സ്​റ്റാച്യുവിലെ ഹോട്ടലിൽ താമസിച്ച ഹാശിം ദിവസവും മലയാളി സുഹൃത്തുക്കളുമൊത്ത്​ തിരുവനന്തപുരം ചുറ്റാനിറങ്ങും. പൊൻമുടി, പൂവാർ, വിഴിഞ്ഞം, വേളി, ശംഖുമുഖം, കിഴക്കേകോട്ട അങ്ങനെ തിരുവനന്തപുര​ത്തി​​​െൻറ വൈവിധ്യമാർന്ന കാഴ്​ചകളിൽ അദ്ദേഹം സ്വയം മറന്നു. ഇവിടെ തങ്ങിയ ഒരുദിവസം പോലും തിരുവനന്തപുരത്തിന്​ പുറത്തേക്ക്​ പോകണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടി​േട്ട ഇല്ലെന്ന്​ യാത്രകളിൽ ഹാശിമി​​​െൻറ സഹചാരിയായ അരുൺ പറയുന്നു. രാത്രികളിൽ പാളയത്ത്​ അദ്ദേഹം നടക്കാനിറങ്ങും. ശംഖുമുഖത്ത്​ മത്സ്യകന്യകക്ക്​ മുന്നിൽ ​സെൽഫിക്ക്​ പോസ്​ ചെയ്യും. 

ചൂഴാറ്റുകോട്ടയിലെ കല്യാണചടങ്ങിൽ അരുണിനും സുഹൃത്തുക്കൾക്കുമൊപ്പം ഹാശിം
 

അങ്ങനെ ഒരുപകലിൽ സെക്രട്ടറിയേറ്റിന്​ മുന്നിൽ കൂടി പോകു​േമ്പാഴാണ്​ ആൾക്കൂട്ടം ഹാശിമി​​​െൻറ ശ്രദ്ധയിൽപെട്ടത്​. സഹോദര​​​െൻറ കസ്​റ്റഡി മരണം സി.ബി.​െഎയെ കൊണ്ട്​ അന്വേഷിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത്​  നടത്തിയ ഒറ്റയാൾ സമരത്തി​​​െൻറ ഒടുവിലെ ദിവസങ്ങളായിരുന്നു അത്​. ഒാൺലൈനിൽ വിഷയം ചർച്ചയായതിനെ തുടർന്ന്​ വന്നുകൂടിയ ജനക്കൂട്ടത്തിനിടയിലൂടെ ശ്രീജിത്തിനെ കാണാനും അഭിവാദ്യം ചെയ്യാനും ഹിശാമെത്തി. സി.ബി.​െഎ അന്വേഷിക്കാൻ തീരുമാനമായ വിവരം എത്തിയ സമയമായിരുന്നു​. ഹിശാമിന്​ വ്യത്യസ്​തമായ അനുഭവമായിരുന്നു അത്​. ഇടക്കൊരു ദിവസം തിരുവനന്തപുരത്തി​​​െൻറ എന്തെങ്കിലും തനത്​ ചടങ്ങിൽ പ​െങ്കടുക്കണമെന്ന്​  ഹാശിം ആഗ്രഹം പറഞ്ഞു. സൗദി വേഷം ധരിച്ച ഹാശിമിനെ അരുണും സംഘവും ചൂഴാറ്റുകോട്ടയിലെ ഒരു കല്യാണത്തിന്​ കൊണ്ടുപോയി. കല്യാണചടങ്ങിലെ ശ്രദ്ധ​ാകേന്ദ്രമായി മാറിയ ഹാശിം, ഇലയിലെ സദ്യയും പായസവുമൊക്കെ രുചിച്ച്​ വന്നവർക്കൊപ്പം ഫോ​േട്ടായും എടുത്താണ്​ മടങ്ങിയത്​. 

അങ്ങനെയിരിക്കെയാണ്​ ‘ജിമിക്കി കമ്മൽ’ പാട്ടിനൊപ്പം ചുവടുവെച്ച്​ വീഡിയോ ചിത്രീകരിക്കണമെന്ന മോഹമുദിച്ചത്​. അതിനായി കോയമ്പത്തൂർ പോകാമെന്ന്​ ആദ്യം കരുതിയിരുന്ന ഹാശിം തിരുവനന്തപുരത്ത്​ മതിയെന്ന തീരുമാനത്തിലെത്തി. അങ്ങനെ ദിവസങ്ങളോളം പരിശീലനം നടത്തി വിഴിഞ്ഞം, പൂവാർ മേഖലകളിൽ വെച്ച്​ ചിത്രീകരണം പൂർത്തിയാക്കി. പിന്നീട്​ റിയാദിൽ തിരിച്ചെത്തിയ ഹാശിം ഏതാനും ദിവസം മുമ്പ്​ യുട്യൂബിൽ വീഡിയോ അപ​്​ലോഡ്​ ചെയ്​തു. വലിയ പ്രതികരണമാണ്​ വീഡിയോക്ക്​ ലഭിച്ചുകൊണ്ടിരിക്കുന്നത്​. ഒരുപാട്​ അധ്വാനവും പണവും ചെലവഴിച്ച്​ എന്തിനാണ്​ കേരളത്തിൽ ഇങ്ങനെയൊരു പാട്ട്​ ചിത്രീകരിച്ചതെന്ന്​ ചോദിച്ചാൽ ‘ഒരു സന്തോഷം, അത്ര തന്നെ’ എന്നായിരിക്കും ഹാശിമി​​​െൻറ മറുപടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalgulf newslal joseRiyadhmusic newsJimmikki Kammal
News Summary - Jimikki kammal song by Arab man- Music news
Next Story