ഷാരൂഖ് ഖാനും അനുഷ്കയും വീണ്ടും ഒന്നിക്കുന്ന ഇംത്യാസ് അലി ചിത്രമായ 'ജബ് ഹാരി മെറ്റ് സേജലി'ലെ അഞ്ചാം ഗാനം പുറത്തിറങ്ങി. അർജീത് സിങ് പാടിയ ഹവാഇയേ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഇർഷാദ് കാമിലിന്‍റെ വരികൾക്ക് പ്രീതമാണ് സംഗീതം നിർവഹിച്ചത്.
റൊമാന്‍റിക് സ്വഭാവമുള്ള ടൂറിസ്റ്റ് ഗൈഡിന്‍റെ വേഷത്തിലാണ് ഷാരൂഖ് എത്തുന്നത്. റബ് നേ ബനാദി ജോഡി, ജബ് തക്ക് ഹേ ജാന്‍ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഷാരുഖും അനുഷ്കയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഷാരൂഖിന്‍റെ റെഡ് ചില്ലീസ് പ്രൊഡക്ഷന്‍സാണ് നിർമാണം. ചിത്രം ആഗസ്റ്റ് 4ന് പുറത്തിറങ്ങും.