പാട്ടുപെട്ടി തുറന്നു; സംഗീത സാന്ദ്രമായി ക്യാപ്​റ്റനിലെ ആദ്യ ഗാനം

10:29 AM
07/01/2018
captain

ജയസൂര്യ നായകനായെത്തുന്ന ക്യാപ്​റ്റനിലെ ആദ്യ ഗാനം പുറത്തിറങ്ങി. പി.ജയചന്ദ്രൻ ആലപിക്കുന്ന ഗാനത്തിന്​ വിശ്വജിത്താണ്​ സംഗീതം നൽകിയിരിക്കുന്നത്​. നിതീഷ്​ നഡേരി, സ്വാതി ചക്രബർത്തി എന്നിവരുടേതാണ്​ വരികൾ.

​കേരള ഫുട്​ബാളിലെ ഇതിഹാസതാരം വി.പി സത്യ​​െൻറ ജീവതത്തെ ആസ്​പദമാക്കി പ്രജേഷ്​ സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്​ ക്യാപ്​റ്റൻ. ഗുഡ്​വിൽ എൻറർ​ടെയ്​ൻമെന്റ്സി​​െൻറ ബാനറിൽ ടി.എൽ. ജോർജാണ് നിർമിക്കുന്നത്. അനുസിത്താരയാണ്​ നായിക. ദീപക്​, രഞ്​ജി പണിക്കർ, സിദ്ധിഖ്​, നിർമൽ പാലാഴി തുടങ്ങിയ​വരോടൊപ്പം നൂറോളം ഫുട്​ബോൾ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്​.

Loading...
COMMENTS