കുട്ടൻപിള്ളയിലെ ശിവരാത്രി എന്ന ചിത്രത്തിന് വേണ്ടി സുരാജ് വെഞ്ഞാറമുട് ആലപിച്ച ഗാനമെത്തി. മോഹൻലാലാണ് ഗാനത്തിെൻറ ഒൗദ്യോഗിക ലോഞ്ചിങ് നടത്തിയത്. എെൻറ ശിവനെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയരിക്കുന്നത്.
ജീൻ മാർക്കോസ് സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങൾക്ക് ഇൗണം പകർന്നിരിക്കുന്നത് പ്രശസ്ത ഗായികയായ സയനോര ഫിലിപ്പ് ആണ്. ഇൗ ചിത്രത്തിലെ ചക്കപാട്ടും മികച്ച പ്രേക്ഷകാഭിപ്രായം നേടിയിരുന്നു.
ഇന്ദ്രജിത്തിനെ നായകനാക്കി എയ്ഞ്ചൽസ് എന്ന ചിത്രമൊരുക്കിയ ജീൻ മാർക്കോസിെൻറ രണ്ടാമത്തെ ചിത്രമാണ് കുട്ടൻപിളളയുടെ ശിവരാത്രി. ജോസെലെറ്റ് ജോസഫ് ആണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. മധ്യവയ്സകനായ പൊലീസ് കോൺസ്റ്റബിളായ കുട്ടൻപിള്ളയായാണ് സുരാജ് ചിത്രത്തിൽ വേഷമിടുന്നത്.