മീ ടൂ ഫാഷൻ ആയി: വേദനിപ്പിക്കുന്നു - സുഭാഷ് ഗായ്

11:21 AM
12/10/2018
Subhash Gai-entertainment news

മീ ടൂ വെളിപ്പെടുത്തലിനെ വിമർശിച്ച് ബോളിവുഡ് സംവിധായകൻ സുഭാഷ് ഗായ്. യുവതി ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വെളിപ്പെടുത്തലിനെ വിമർശിച്ച് ബോളിവുഡ് സംവിധായകൻ രംഗത്തെത്തിയത്. മീ ടൂ ഇപ്പോൾ ഫാഷനായിരിക്കുക‍യാണ്. ആർക്കെതിരെയും സംഭവിക്കാത്ത കാര്യങ്ങളാണ് പറയുന്നത്. സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നയാളാണ് താനെന്ന കാര്യം എല്ലാവർക്കും അറിയുന്നതാണെന്നും സുഭാഷ് പ്രതികരിച്ചു. ആരോപണങ്ങൾ സുഭാഷ് നിഷേധിക്കുകയും ചെയ്തു. 

കഴിഞ്ഞ ദിവസമാണ് സുഭാഷിനെതിരെ വെളിപ്പെടുത്തലുണ്ടായത്. സിനിമാ മേഖലയിൽ ഉന്നതനിലയിലെത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് യുവതി‍യെ പീഡിപ്പിച്ചുവെന്നാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തൽ. ഹോട്ടൽ മുറിയിൽ വെച്ച് പാനീയത്തിൽ മയക്കാനുള്ള മരുന്ന് ചേർത്ത് നൽകിയതിന് ശേഷം പീഡിപ്പിക്കുകയായിരുന്നു. ഇത് കൂടാതെ അർധ രാത്രികളിൽ സിനിമാ ചർച്ചകൾക്കായി ഫ്ലാറ്റിലേക്ക് വിളിപ്പിക്കുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചു. 

Loading...
COMMENTS