മീടു വളരെ നല്ലത്; സ്ത്രീകൾ അത് ദുരുപയോഗം ചെയ്യരുത് -രജനികാന്ത്

14:35 PM
30/11/2018
Rajinikanth

ചെന്നൈ: ചിത്രം 2.0 തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ മീ ടൂ വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി സൂപ്പർ സ്റ്റാർ രജനികാന്ത്. മീ ടൂ വെളിപ്പെടുത്തൽ വളരെ നല്ല കാര്യമാണ്. എന്നാൽ സ്ത്രീകൾ ഇത് ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ടുഡേ മാഗസിന് നൽകിയ അഭിമുഖത്തിലാണ് രജനി ഇക്കാര്യം പറഞ്ഞത്. 

ജോലി സ്ഥലത്ത് നടക്കുന്ന അതിക്രമങ്ങൾക്കെതിരെ താര സംഘടനയായ നടികർ സംഘം വേണ്ട നടപടികളെടുത്തിട്ടുണ്ടെന്നും താരം വ്യക്തമാക്കി. 

തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരായ മീ ടൂ വെളിപ്പെടുത്തലുമായി ഗായിക ചിൻമയി രംഗത്തെത്തിയിരുന്നു. 

Loading...
COMMENTS