‘ബിരിയാണി’ക്ക്​ നെറ്റ്​പാക്​ പുരസ്​കാരം

21:45 PM
13/10/2019
biriyani

തിരുവനന്തപുരം: റോമിലെ ഇരുപതാമത് ഏഷ്യറ്റിക്ക ഫിലിം ഫെസ്​റ്റിവലിൽ മികച്ച സിനിമക്കുള്ള നെറ്റ്പാക് പുരസ്​കാരം സജിൻബാബു സംവിധാനം ചെയ്​ത ‘ബിരിയാണി’ക്ക്. നെറ്റ്പാക് ജോയൻറ്​ പ്രസിഡൻറ്​ ഫിലിപ് ചെയർമാനും ശ്രീലങ്കൻ ചലച്ചിത്രകാരൻ അശോക ഹന്ദഗാമ, ചലച്ചിത്ര നിരൂപക മാര മാറ്റയും അംഗങ്ങളായ ജൂറിയാണ് പുരസ്​കാരം  നിർണയിച്ചത്. ​

സജിന്​ ലഭിക്കുന്ന ആദ്യ അന്താരാഷ്​ട്ര പുരസ്​കാരവും ‘ബിരിയാണി’യുടെ ആദ്യ പുരസ്​കാരവും ആണിത്. 

Loading...
COMMENTS