ജോഷി-ഡെന്നിസ് ജോസഫ് ഹി​റ്റ്​ കൂ​ട്ടു​കെ​ട്ട്​ ഇല്ലാതായതെങ്ങനെ?

14:35 PM
12/10/2019
Director-Joshiy-Dennis-Joseph--Movies-News

കോഴിക്കോട്: ന്യൂഡൽഹി, നിറക്കൂട്ട്, സംഘം, നായർ സാബ്, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങി നിരവധി ഹിറ്റുകൾ സമ്മാനിച്ച ജോഷി- ഡെന്നിസ് ജോസഫ് കൂട്ടുകെട്ട് പിരിഞ്ഞതിൻെറ വെളിപ്പെടുത്തലുകളുമായി തിരക്കഥാകൃത്ത്. 'മാധ്യമം' ആഴ്ചപ്പതിപ്പിൽ ഡെന്നിസ് ജോസഫ് എഴുതുന്ന ‘നിറക്കൂട്ടുകളില്ലാതെ” എന്ന ആത്മകഥയിലാണ് മലയാള സിനിമയിൽ ഹിറ്റുകളൊരുക്കിയവർ വേർപിരിഞ്ഞ സംഭവം വിവരിക്കുന്നത്. തിങ്കളാഴ്ചയാണ് ആഴ്ചപ്പതിപ്പ് വിപണിയിലെത്തുന്നത്. 

“ഞാ​​നും ജോ​​ഷി​​യും അ​​ത്ര​​യും കാ​​ലം ഒ​​രു​​മി​​ച്ച്​ സി​​നി​​മ​ ചെ​​യ്യു​​ക​​യും, ഞാ​​ൻ ഒ​​രു ജ്യേ​​ഷ്​​​ഠ​​ സ​​ഹോ​​ദ​​ര​​നെ​​പ്പോ​​ലെ ക​​രു​​തു​​ക​​യും, ഒ​​രു ഗു​​രു ആ​​യി അ​​ന്നും ഇ​​ന്നും കാ​​ണു​​ക​​യും ചെ​​യ്യു​​ന്ന​​താ​​ണ്.​ എ​​ന്നാൽ ‘നമ്പർ: 20 മ​ദ്രാ​സ്​ മെ​യി​ൽ സനിമയുമായി ബന്ധപ്പെട്ട് ജോഷിയിൽ നിന്നുണ്ടായ ഒരനുഭവം എനിക്കൊരു ഷോ​​ക്ക്​ ആ​​യി.” ഡെന്നിസ് എഴുതുന്നു. പിരിയാനുണ്ടായ കാരണങ്ങൾ ഏറെ വിശദമായി തന്നെ ഡെന്നിസ് ജോസഫ് തുറന്നെഴുതുന്നുണ്ട് തൻെറ ആത്മകഥയിൽ.

“ഈ ​​അ​​ടു​​ത്ത​​കാ​​ലം വ​​രെ ഞാ​​നും ജോ​​ഷി​​യും കൂ​​ടി ചി​​ല തി​ര​ക്ക​ഥ​ക​ൾ എ​​ഴു​​തു​​ക​​യും, ദി​​ലീ​​പി​​ന്​ വേ​​ണ്ടി ഒ​​രു പ്രോ​​ജ​​ക്​​​ട്​ ആ​​ലോ​​ചി​​ക്കു​​ക​​യും അ​​തൊ​​ന്നും ന​​ട​​ക്കാ​​തെ പോ​​കു​​ക​​യും ചെ​​യ്​​​തു. നമ്പർ: 20 മ​​ദ്രാ​​സ്​ മെ​​യി​​ലി​​നു​ മു​​മ്പ്​ ഉ​​ണ്ടാ​​യി​​രു​​ന്ന ബ​​ന്ധം ഇ​​ന്ന്​ ഞാ​​നും ജോ​​ഷി​​യും ത​​മ്മി​​ലി​​ല്ല. അ​​ത്​ തി​​രി​െ​​ക വ​​രു​​മോ എ​​ന്ന്​ അ​​റി​​യി​​ല്ല. വ്യ​​ക്​​​തി​​പ​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ൾ സം​​സാ​​രി​​ക്കു​​ന്ന ബ​​ന്ധം നി​​ല​​വി​​ലു​​ണ്ടെ​​ങ്കി​​ലും, ഞ​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള പ്ര​ഫ​​ഷ​​ന​ൽ ബ​​ന്ധ​​ത്തി​െ​​ൻ​​റ ആ ​​മൃ​​ദു​​ല​​ത എ​​െ​ന്ന​​ന്നേ​​ക്കു​​മാ​​യി അ​​വ​​സാ​​നി​​ച്ചു.” ഡെന്നിസ് ജോസഫ് പറയുന്നു.


 

Loading...
COMMENTS