അരവിന്ദ് സാമിയുടെ ചെക്ക ചിവന്ത വാനം: ഫസ്റ്റ് ലുക്

16:17 PM
14/08/2018
chakka-chavida.

കാട്ര് വെളിയിടൈക്ക് ശേഷം മണിരത്നം ഒരുക്കുന്ന ചിത്രം ചെക്ക ചിവന്ത വാനത്തിന്‍റെ ഫസ്റ്റ് ലുക് പുറത്ത്. അരവിന്ദ് സാമിയുടെ വ്യത്യസ്ത ഗെറ്റപ്പിലുള്ള പോസ്റ്ററുകളാണ് പുറത്തുവന്നത്. 

അരവിന്ദ് സ്വാമി, സിംബു, വിജയ് സേതുപതി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രകാശ് രാജും ജയസുധയും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 

എ.ആര്‍. റഹ്മാനാണ് സംഗീതം. ഗാനരചന വൈരമുത്തുവും ഛായാഗ്രഹണം സന്തോഷ് ശിവനും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്. മണിരത്നവും സുഭസ്‌കരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണിരത്നവും ശിവ ആനന്ദവും ചേര്‍ന്നാണ്. 

 

Loading...
COMMENTS