അടൂർ സിനിമകളുടെ  എഡിറ്റർ എം. മണി നിര്യാതനായി

18:08 PM
05/09/2018
k-mani

കണ്ണൂർ: അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്രങ്ങളുടെ എഡിറ്ററായിരുന്ന എം. മണി (85) നിര്യാതനായി. അടൂരി​​​​െൻറ ‘മുഖാമുഖം’ എന്ന ചിത്രത്തിന്​ എ‍ഡിറ്റിങ്ങിൽ സംസ്ഥാന സർക്കാർ അവാർഡും ‘മതിലുകൾ’ക്ക് ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചെന്നൈ ജമിനി സ്​റ്റുഡിയോയിൽ ഫ്രീലാൻസ് എഡിറ്റർ ആയിരുന്ന മണി 1972ൽ ‘സ്വയംവര’ത്തി​​​​െൻറ നിർമാണം മുതലാണ് അടൂർ ഗോപാലകൃഷ്ണനുമായി ബന്ധ​െപ്പടുന്നത്​. തുടർന്ന് ‘എലിപ്പത്തായം’ ഉൾപ്പെടെ ഒട്ടേറെ സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചു. 

ഏറ്റവുമൊടുവിൽ ‘കലാമണ്ഡലം ഗോപി’ എന്ന ഡോക്യുമ​​​െൻററിയുടെ എഡിറ്റിങ്ങും നിർവഹിച്ചു. എം.ജി.ആർ, കമൽഹാസൻ തുടങ്ങിയവർ അഭിനയിച്ച സിനിമകളുടെ എഡിറ്റിങ്ങിലും സഹായിയായിരുന്നു. കന്നഡ, തെലുങ്ക്, ഒറിയ, ബംഗാളി സിനിമകളിലും എ‍ഡിറ്ററായി പ്രവർത്തിച്ചു. ഭാര്യ: പാപ്പിനി വീട്ടിൽ നിർമല. മകൻ: മോഹൻ (ചെന്നൈ). സംസ്കാരം ബുധനാഴ്​ച ചാലിൽ എൻ.എസ്.എസ് ശ്മശാനത്തിൽ നടന്നു.  

Loading...
COMMENTS