അച്യുതൻ ഏലിയാസ് കൃഷ്ണൻ; ടീസർ പുറത്ത് 

21:13 PM
16/12/2018
Thattumpurathu Achuthan Official Teaser

ലാൽ ജോസ്- കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രം തട്ടുംപുറത്ത് അച്യുതന്‍റെ ടീസർ പുറത്ത്. എല്‍സമ്മ എന്ന ആണ്‍കുട്ടിക്കും പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയ എം സിന്ധുരാജാണ് പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.

ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയെറ്ററുകളിലെത്തും. പ്രണയ – ഹാസ്യ – കുടുംബ ചിത്രമാണ് ‘തട്ടും പുറത്ത് അച്യുതൻ’.പുതുമുഖമാണ് നായിക. വിജയരാഘവന്‍, നെടുമുടി വേണു എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു. 

പുള്ളിപ്പുലികളുടെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം.

Loading...
COMMENTS