ഷെയ്ൻ നിഗം ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിങ്ങിനെത്തും
text_fieldsകൊച്ചി: ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിങ്ങിന് നടൻ ഷെയ്ൻ നിഗം ശനിയാഴ്ച എത്തും. പ്രതിഫലത്തെ ചൊല്ലിയുള്ള തർക്കത്തെത ്തുടർന്ന് സിനിമയുടെ ഡബ്ബിങ് ചെയ്ത് നൽകാൻ ഷെയ്ൻ വിസമ്മതിച്ചിരുന്നു. ‘അമ്മ’ നേതൃത്വം ഇടപെട്ടതിനെത്തുടർന്ന് വ്യാഴാഴ്ചയാണ് സിനിമയുമായി സഹകരിക്കാൻ ഷെയ്ൻ സമ്മതം അറിയിച്ചത്. സിനിമയുടെ പ്രതിഫലകാര്യത്തിൽ പിന്നീട് തീരുമാനം എടുക്കുമെന്നാണ് വിവരം.
‘അമ്മ’ യോഗത്തിൽ ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കാൻ ഷെയ്നിനോട് ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു. കൂടാതെ മുടങ്ങിയ, ‘വെയിൽ’, ‘കുർബാനി’ എന്നീ ചിത്രങ്ങൾ പൂർത്തിയാക്കാനും തീരുമാനമായിട്ടുണ്ട്.
സിനിമ നിർമാതാവ് ജോബി ജോർജിൽനിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ഷെയ്ൻ നിഗം ഒക്ടോബർ 15ന് ഇൻസ്റ്റാഗ്രാമിലൂടെ രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ജോബി നിർമിക്കുന്ന ‘വെയിൽ’ എന്ന ചിത്രത്തിലും ‘കുർബാനി’ എന്ന മറ്റൊരു ചിത്രത്തിലും ഒരുമിച്ച് അഭിനയിക്കവെ ‘വെയിലി’ലെ കഥാപാത്രത്തിനെ ബാധിക്കുംവിധം മുടിവെട്ടിയത് നിർമാതാവിനെ പ്രകോപിപ്പിെച്ചന്നാണ് ഷെയ്ൻ ചൂണ്ടിക്കാട്ടിയത്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
