Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഷെയ്​ൻ ഡബിങ്​...

ഷെയ്​ൻ ഡബിങ്​ പൂ​ർത്തിയാക്കി; വിലക്ക്​ നീക്കിയേക്കും

text_fields
bookmark_border
Actor-Shane-Nigam
cancel

കൊ​ച്ചി: പ്ര​തി​ഫ​ല ത​ർ​ക്ക​​ത്തെ​തു​ട​ർ​ന്ന്​ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ ‘ഉ​ല്ലാ​സം’ സി​നി​മ​യു​ടെ ഡ​ബ ി​ങ്​ ന​ട​ൻ ഷെ​യ്​​ൻ നി​ഗം പൂ​ർ​ത്തി​യാ​ക്കി. നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യു​ടെ​യും താ​ര​സം​ഘ​ട​ന ‘അ​മ്മ ’​യു​ടെ​യും നി​ർ​ദേ​ശ​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഡ​ബി​ങ്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്. വി​ട്ടു​വീ​ഴ്​ ​ച​ക്ക്​ ത​യാ​റാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഷെ​യ്​​നി​നെ​തി​രാ​യ വി​ല​ക്ക്​ വൈ​കാ​തെ നീ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന.

വെ​യി​ൽ, കു​ർ​ബാ​നി, ഉ​ല്ലാ​സം സി​നി​മ​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹ​ക​രി​ക്കാ​തി​രു​ന്ന​താ​ണ്​ നി​ർ​മാ​താ​ക്ക​ൾ ഷെ​യ്​​നി​ന്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്താ​ൻ കാ​ര​ണം. തു​ട​ർ​ന്ന്​ അ​നു​ര​ഞ്​​ജ​ന ശ്ര​മ​ങ്ങ​ൾ ന​ട​ന്നെ​ങ്കി​ലും ‘ഉ​ല്ലാ​സം’ സി​നി​മ​യു​ടെ ഡ​ബി​ങ്​ പൂ​ർ​ത്തി​യാ​ക്കാ​തെ ച​ർ​ച്ച​ക്കി​ല്ലെ​ന്നാ​യി​രു​ന്നു നി​ർ​മാ​താ​ക്ക​ളു​ടെ നി​ല​പാ​ട്.

ര​ണ്ടാ​ഴ്​​ച​ക്ക​കം ഡ​ബി​ങ്​ പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​യി​ലേ​ക്ക്​ നീ​ങ്ങു​മെ​ന്ന്​ കാ​ണി​ച്ച്​ നി​ർ​മാ​താ​ക്ക​ൾ ഷെ​യ്​​നി​ന്​ ക​ത്തും ന​ൽ​കി​യി​രു​ന്നു. ഈ ​മാ​സം ഒ​മ്പ​തി​ന്​ ചേ​ർ​ന്ന അ​മ്മ എ​ക്​​സി​ക്യൂ​ട്ടി​വ്​ യോ​ഗ​ത്തി​ലേ​ക്ക്​ ഷെ​യ്​​നി​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യും ഡ​ബി​ങ്​ പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്​​തു. തു​ട​ർ​ന്നാ​ണ്​ ഏ​ഴു​ദി​വ​സം കൊ​ണ്ട്​ ‘ഉ​ല്ലാ​സ’​ത്തി​​െൻറ ഡ​ബി​ങ്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ചി​ത്രം മാ​ർ​ച്ചി​ൽ റി​ലീ​സാ​കും.

വെ​യി​ൽ, കു​ർ​ബാ​നി സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​മെ​ന്ന്​ ‘അ​മ്മ​’​യെ അ​റി​യി​ച്ച ഷെ​യ്​​ൻ, നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക്​ മാ​പ്പു​പ​റ​ഞ്ഞി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​നെ​തി​രാ​യ നി​ല​പാ​ടി​ൽ നി​ർ​മാ​താ​ക്ക​ൾ അ​യ​വു​വ​രു​ത്തു​മെ​ന്നാ​ണ്​ സൂ​ച​ന. മു​ട​ങ്ങി​യ സി​നി​മ​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഷെ​യ്​​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​തോ​ടെ ഒ​ത്തു​തീ​ർ​പ്പ്​ ച​ർ​ച്ച​ക​ൾ​ക്ക്​ വ​ഴി​യൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsshane nigumDubbing
News Summary - Shane nigum finished his dubbing; ban may withdraw -movie news
Next Story