Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവോത്ഥാനം പറയാൻ എളുപ്പമാണ്; നാൽപ്പത്തിയൊന്നിന്‍റെ ട്രെയിലർ

text_fields
bookmark_border
Nalpathiyonnu--Biju-Menon
cancel

ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നാൽപ്പത്തിയൊന്നിന്‍റെ ('41') ട്രെയിലർ പുറത്തിറക്കി. ബിജു മേനോൻ, നിമിഷ സജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇന്ദ്രൻസ്, ശരൺ ഒ. ജിത്തു, ധന്യ അനന്യ, സുരേഷ് കൃഷ്ണ, ശിവജി ഗുരുവായൂർ, സുബീഷ് സുധി, ഉണ്ണി നായർ എന്നിവരും ചിത്രത്തിലുണ്ട്. കേരളം ഞെട്ടലോടെ കേട്ട ഒരു ‍യഥാർഥ സംഭവത്തിന്‍റെ ദൃശ്യാവിഷ്കാരമാണ് ചിത്രം.

പി.ജി പ്രഗീഷിന്‍റേതാണ് തിരക്കഥ. ജി. പ്രജിത്ത്, അനുമോദ് ജോസ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് നിർമാണം. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് ബിജിപാൽ സംഗീതം നൽകുന്നു. ഛായാഗ്രഹണം: എസ്. കുമാർ. വിതരണം എൽ.ജെ ഫിലിംസ്.

ലാൽ ജോസിന്‍റെ 25മത് ചിത്രം കൂടിയാണിത്. 'തട്ടിൻപുറത്ത് അച്ചുതൻ' എന്ന ചിത്രത്തിന് ശേഷം ലാൽ ജോസ് ഒരുക്കുന്ന ചിത്രമാണ് '41'. നവംബർ എട്ടിന് ചിത്രം റിലീസ് ചെയ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nalpathiyonnu (41) Official Trailer Released
Next Story