Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതല്ല... ഇതാണ് ഒടിയൻ മാണിക്യൻ; ഇനിയാണ് കളി 

text_fields
bookmark_border
mohanlal odiyan
cancel

മോഹൻലാലിന്‍റെ ബിഗ് ബജറ്റ് ചിത്രമായ ഒടിയനിലെ മാണിക്യൻ എന്ന കഥാപാത്രത്തിന്‍റെ ലുക്കിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. മോഹൻലാൽ മാണിക്യനാകാൻ തടി കുറച്ചെത്തുന്നുവെന്നതാണ് ആരാധകരുടെ കാത്തിരിപ്പിനു കാരണം. കാത്തിരിപ്പിനു വിരാമമിട്ട് മോഹൻലാൽ തന്നെ പുതിയ ഒടിയൻ മാണിക്യന്‍റെ ലുക്ക്‌ പുറത്തു വിട്ടു. ഫ്രാൻ‌സിൽ നിന്നുള്ള വിദഗ്ധ സംഘമാണ് മോഹൻലാലിനെ മാണിക്യനാക്കി മാറ്റിയത്.

ഒടിയൻ മാണിക്യൻ ഒരുങ്ങി കഴിഞ്ഞു. ഇനിയാണ് കളി എന്ന് മോഹൻലാൽ പറയുന്ന ടീസർ ആണ്‌ പുറത്തു വന്നത്. മുറുക്കി ചുവപ്പിച്ച ചുണ്ടും ക്ലീന്‍ ഷേവ് ചെയ്ത മുഖവുമായി 30കാരന്‍ മാണിക്യനായാണ് മോഹന്‍ലാല്‍ എത്തിയത്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ പത്രം മോഹൻലാലിന്‍റെ ഓടിയൻ ലുക്ക് പുറത്തു വിട്ടിരുന്നു. എന്നാൽ, അതായിരുന്നില്ല ലുക്ക്‌ എന്നാണ് പുതിയ ടീസറിൽ നിന്ന് വ്യക്തമാകുന്നത്.

വാരണാസിയും പാലക്കാടുമാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹൻലാൽ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. 

ആശിര്‍വാദ് സിനിമാസി​​​​​​ന്‍റെ ബാനറില്‍ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. വി.എ. ശ്രീകുമാര്‍ മേനോനാണ് ചിത്രത്തി​​​​​​ന്‍റെ സംവിധാനം. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥാകൃത്ത്. നടൻ പ്രകാശ് രാജ് ആണ് പ്രതിനായക കഥാപാത്രമായി വരുന്നത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mohanlal's Odiyan Teaser Released -Movies News
Next Story