എന്നാലും വരും, നിന്നെ തേടി; ‘കത്തനാർ’ ലോഞ്ചിങ് ടീസർ

11:58 AM
14/02/2020

എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രികനായ വൈദികന്‍ കടമറ്റത്ത് കത്തനാരായി ജയസൂര്യ വരുന്നു. ചിത്രത്തിന്‍റെ ലോഞ്ച് ടീസർ പുറത്തുവിട്ടു. ഫിലിപ്സ് ആൻഡ് മങ്കിപെൻ, ജോ ആൻഡ് ദ് ബോയ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ റോജിൻ തോമസ് ആണ് സംവിധാനം. 

ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം വിജയ് ബാബുവിന്‍റെ ഫ്രൈ‍ഡേ ഫിലിം ഹൗസ് ആണ് നിർമിക്കുന്നത്. ത്രിഡിയിലാണ് ചിത്രം പുറത്തിറങ്ങുക. കത്തനാര്‍ ദ വൈല്‍ഡ് സോര്‍സറര്‍' എന്ന പേരിൽ അനിമേറ്റഡ് ടീസറാണ് പുറത്തിറങ്ങിയത്. ആർ. രാമാനന്ദാണ് തിരക്കഥ. രണ്ട് ഭാഗങ്ങളായാകും ചിത്രം റിലീസിനെത്തുക. 
 

Loading...
COMMENTS