ജല്ലിക്കെട്ട് ടൊറന്‍റോയിലേക്ക്; വീണ്ടും ഞെട്ടിക്കാനൊരുങ്ങി ലിജോ ജോസ്

11:52 AM
14/08/2019

ഈ.മാ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ജല്ലിക്കെട്ട്’ ടൊറന്‍റോ ചലച്ചിത്രമേളയിൽ പ്രദര്‍ശിപ്പിക്കും. കണ്ടംപററി വേള്‍ഡ് സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. സെപ്റ്റംബര്‍ 5 മുതൽ 15 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്.

എസ്. ഹരീഷ്, ആര്‍. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിനായകൻ, ചെമ്പൻ ജോസ്, ആന്‍റണി വർഗീസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിനായി ഗിരീഷ് ഗംഗാദരന്‍ ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. 

നാട്ടിലെ ഒരു ഗ്രാമത്തിൽ നിന്ന് ഒരു പോത്ത് രക്ഷപെടുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഇൗ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. 

 

Loading...
COMMENTS